Breaking News

സാമുദായിക സൗഹാര്‍ദ്ദം; ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് 2.5 കോടി വിലയുള്ള ഭൂമി സംഭാവനയായി നല്‍കി മുസ്ലിം കുടുംബം

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മാണത്തിന് 2.5 കോടി വിലയുള്ള ഭൂമി സംഭാവനയായി നല്‍കി മുസ്ലിം കുടുംബം. കിഴക്കന്‍ ചമ്ബാരണ്‍ ജില്ലയിലെ സ്ഥലമാണ് ക്ഷേത്ര നിര്‍മാണത്തിനായി വിട്ട് നല്‍കിയിരിക്കുന്നത്. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി വിട്ടു നല്‍കിയത്.

രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയാണ് ബീഹാറിലെ ഈ മുസ്ലിം കുടുംബമെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് മേധാവി ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹിക സൗഹാര്‍ദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും മഹത്തായ ഉദാഹരണമാണ് ഖാന്റേയും കുടുംബത്തിന്റേയും ഈ സംഭാവന. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നടപടികളെല്ലാം പൂര്‍ത്തിയായി. മുസ്ലിംങ്ങളുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയാസം നേരിട്ടേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് ഇതുവരെ 125 ഏക്കര്‍ ഭൂമി ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി നേടിയിട്ടുണ്ട്. പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി ട്രസ്റ്റ് ഉടന്‍ ലഭ്യമാക്കും. വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമെന്ന ഖ്യാതി ഇതിനാകും. അയോധ്യയെ ജാനക്പൂരുമായി ബന്ധിപ്പിക്കുന്ന രാം-ജാനകി പാതയില്‍ പശ്ചിമ ചമ്ബരന്‍ ജില്ലയിലെ കേസരിയ്ക്ക് സമീപമുള്ള ജാനകി നഗറിലാണ് ക്ഷേത്രം ഉയരുന്നത്.

500 കോടിയാണ് ക്ഷേത്രത്തിന് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന് കുറഞ്ഞത് 250 വര്‍ഷമെങ്കിലും നിലനില്‍ക്കാനുള്ള ബലം ഉറപ്പാക്കിക്കൊണ്ടാകും ക്ഷേത്രം നിര്‍മിക്കുക. 2500 അടി നീളത്തിലുള്ള ക്ഷേത്രത്തിന് 1296 അടി വീതിയും 379 അടി ഉയരവുമുണ്ടാകും. അങ്കോര്‍വര്‍ട്ട് ക്ഷേത്രത്തേക്കാളും ഉയരം വിരാട് മന്ദിറിനുണ്ടാകും. ക്ഷേത്രസമുച്ചയത്തില്‍ 18 ക്ഷേത്രങ്ങളുണ്ടാകും. ശിവക്ഷേത്രത്തില്‍ ലോകത്തെ ഏറ്റവും വലിയ ശിവലിംഗമാകും പ്രതിഷ്ടിക്കുക. പ്രധാന ക്ഷേത്രത്തിന് അഭിമുഖമായുള്ള ഹാളില്‍ 20,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …