കേരളത്തെ അപേക്ഷിച്ച് ഡീസല്‍ വിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്‌നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് 5 രൂപ. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്‌നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്.
ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. 2 കോടി ജനം ബസുകളെ ആശ്രയിക്കുന്നു. ദൈനംദിന നഷ്ടം 20 കോടിയെന്നാണു കണക്ക്. സബ്‌സിഡിയായി 1200 കോടി രൂപ ഓരോ മാസവും സര്‍ക്കാര്‍ നല്‍കുന്നു.