Breaking News

നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെ, ദിലീപിനെതിരെ തെളിവുണ്ട്; അറസ്റ്റ് ശരിയായിരുന്നെന്ന് തെളിഞ്ഞതായി മുന്‍ ഐ ജി…

നടിക്കെതിരെയുള്ള ആക്രമണം ക്വട്ടേഷന്‍ തന്നെയെന്ന് ആവര്‍ത്തിച്ച്‌ മുന്‍ ഐജി എ വി ജോര്‍ജ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് അടിവരയിടുന്നു. ദിലീപിനെതിരെ തെളിവുണ്ടെന്നും, അറസ്റ്റ് ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു സ്റ്റാര്‍ ആണെന്ന പരിഗണനയൊന്നും ദിലീപിന് കൊടുത്തിട്ടില്ല.

സാധാരണക്കാരനായ ഒരാള്‍ ഇതേപോലൊരു കേസില്‍ പെട്ടാല്‍ അവരോട് പെരുമാറുന്ന രീതിയില്‍ തന്നെയാണ് ദിലീപിനോടും പെരുമാറിയത്. അല്ലാതെ പ്രത്യേകിച്ച്‌ ഒരു പരിഗണന നല്‍കിയിട്ടില്ല. നടനെന്നോ നടിയെന്നോ ഉള്ള പരിഗണന അല്ല കൊടുത്തത്. ഒരു പുരുഷനും സ്ത്രീയും, ആ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവന്ന വേദന…

ആ ഒരു പരിഗണന മാത്രമേ കൊടുത്തിട്ടുള്ളൂ. എടുത്തുപറയേണ്ട കാര്യം ഒരു സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ, വേറെയൊരു ഭാഗത്തുനിന്നോ ഞങ്ങള്‍ക്കുണ്ടായിട്ടില്ല.’- അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …