സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്ബൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.എം നേതാക്കളെ നേരത്തെ പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു. ഒരു ന്യായീകരണവും കേള്‍ക്കാന്‍ തയ്യാറല്ലെന്ന് കിടപ്പാടം വിട്ടിറങ്ങില്ലെന്നും നാട്ടുകാര്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു. നാട്ടുകാര്‍ വിശദീകരണ ലഘുലേഖകള്‍ വാങ്ങാനും തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY