Breaking News

ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ ഇതാ ഈ അപ്പ്‌ഡേറ്റ് ശ്രദ്ധിക്കുക…

ഇന്ന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് പഴയതുപോലെ അത്ര പ്രയാസ്സം ഇല്ല എന്നുതന്നെ പറയാം. വാഹനം നല്ല രീതിയില്‍ ഓടിക്കുവാന്‍ അറിയാവുന്ന ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ റോഡിലെ പല നിയമങ്ങളും പാലിക്കാത്ത ആളുകളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ നിയമങ്ങള്‍ പാലിക്കാത്തവരെ നിരീക്ഷിക്കാന്‍ സിസിടിവി ക്യാമറകള്‍ അടക്കമുള്ള കാര്യങ്ങളും റോഡില്‍ ഉണ്ട്.

എന്നാല്‍പോലും സ്പീഡ് ലിമിറ്റ് അടക്കമുള്ള കാര്യങ്ങള്‍ ഒരുപക്ഷെ വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കാറില്ല. പല റോഡുകളിലും പല തരത്തിലുള്ള സ്പീഡ് ലിമിറ്റ് ആണുള്ളത് എന്ന കാര്യം പോലും മറക്കാറുണ്ട്. അത്തരത്തില്‍ വാഹനങ്ങള്‍ അലക്ഷ്യമായി ഓടിക്കുന്നവര്‍ക്ക് കേന്ദ്ര ഗതാഗത വകുപ്പിനെ പല നിര്‍ദേശങ്ങളും ഉണ്ട്. അതില്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത് വിവിധ പാതകളിലേ ഗതാഗത നിയമങ്ങള്‍ ആണ്. ലെയിന്‍ ട്രാഫിക്ക് എന്നാണ് ഇതിനു നിര്‍ദേശിച്ചട്ടുള്ളത്. അതായത് ചരക്കുവാഹനങ്ങള്‍,

യാത്ര വാഹനങ്ങള്‍, കൂടാതെ ഇരു ചക്ര വാഹങ്ങള്‍ എന്നിവ ലൈന്‍ മാറി ഓടിക്കുവാന്‍ പാടുള്ളതല്ല. അത്തരത്തില്‍ വരി മാറി പോകണം എന്നുണ്ടെങ്കില്‍ തക്കതായ സിഗ്നലുകള്‍ നല്‍കിയതിന് ശേഷം മാത്രമേ പോകാന്‍ പാടുള്ളു. പാതയില്‍ തിരക്കോ മറ്റുള്ള സമയത് അത്തരത്തില്‍ വാഹനങ്ങള്‍ എടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇരുചക്ര വാഹനങ്ങള്‍ ഒരുകാരണവശാലും ഒരേ ദിശയില്‍ പോകുന്ന രണ്ടു വാഹനങ്ങള്‍ക്ക് ഇടയിലൂടെ പോകുവാന്‍ പാടുള്ളതല്ല. കൂടാതെ യു ടേണ്‍ എടുക്കുമ്ബോഴും ശ്രദ്ധിക്കേണ്ടതാണ്. സിഗ്നലുകള്‍ നല്‍കിയതിന് ശേഷം മാത്രമേ യു ടേണ്‍ പോലെയുള്ള കാര്യങ്ങള്‍ ചെയ്യാവു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …