Breaking News

മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി റേപ് ചെയ്യും’; പരസ്യ ഭീഷണിയുമായി ഹിന്ദു പുരോഹിതൻ (വീഡിയോ)

മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സം​ഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുസ്ലീം പള്ളിക്ക് പുറത്ത്, ഖൈരാബാദിലെ പ്രാദേശിക പുരോഹിതൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

കാവി വസ്ത്രം ധരിച്ച ഒരാൾ, ജീപ്പിനുള്ളിൽ നിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പം പോലീസ് യൂണിഫോമിൽ ഒരു പുരുഷനെയും പിന്നിൽ കാണാം. വർഗീയമായതും പ്രകോപനപരവുമായ പരാമർശങ്ങളാണ് ഇയാൾ നടത്തുന്നത്. ആൾക്കൂട്ടം ജയ് ശ്രീറാം വിളിയോടെയാണ് പ്രതികരിക്കുന്നത്.

തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ സമാഹരിച്ചതായും പുരോഹിതന്‍ ആരോപിക്കുന്നു. പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ഒരു മുസ്ലീം ശല്യപ്പെടുത്തിയാൽ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് അയാൾ പറയുന്നു. ആൾക്കൂട്ടം വലിയ ആഹ്ലാദത്തോടെയാണ് ഈ ഭീഷണിയോട് പ്രതികരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …