Breaking News

ചാര്‍ജറില്‍ നിന്ന് മൊബൈല്‍ ബാറ്ററി ഊരിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ഝാര്‍ഖണ്ഡിലെ പാകൂരില്‍ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച്‌ അഞ്ച് വയസ്സുകാരന്‍ മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദുമാരിയ ഗ്രാമത്തിലെ ലാജര്‍ മറാണ്ടിയുടെ മകന്‍ സോനു മരാണ്ടിയാണ് കൊല്ലപ്പെട്ടത്.

സോനുവിന്‍റെ പിതാവ് മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തെടുത്ത് മാസ്റ്റര്‍ ചാര്‍ജറില്‍ ചാര്‍ജ്ചെയ്യാന്‍വെച്ചിരുന്നു. പിന്നീട് പിതാവ് പുറത്ത് പോയതിന് ശേഷം സോനു ചാര്‍ജറില്‍ നിന്ന് ബാറ്ററി മാറ്റാന്‍ ശ്രമിക്കവെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …