Breaking News

പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക് വയ്ക്കുന്നു …

നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത്. നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിൻകീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്.

എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികൾ വിലവരും. ഈ വീട്ടിലാണ് പ്രേം നസീർ ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം താമസിച്ചിരുന്നത്. എന്നാൽ ഏറെക്കാലമായി വീട് പൂട്ടിയിട്ട നിലയിലാണ്. കാലപ്പഴക്കം കാരണം വീട് കാട് പിടിച്ച നിലയിലാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …