Breaking News

മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്…

മലേഷ്യയില്‍ ഭൂഗര്‍ഭ ടണലില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമാണ് അപകടം. ഏകദേശം 200ല്‍

ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. 213 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ട്രെയിന്‍ കാലിയായി പോയിരുന്ന ഒരു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പരുക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …