Breaking News

കൈക്കുഞ്ഞുമായി കവര്‍ച്ചയ്‌ക്കെത്തുന്ന ‘ആമസംഘം’ കേരളത്തില്‍, കൊച്ചിയിലെ രണ്ട് വീടുകളില്‍ നിന്നായി കവര്‍ന്നത് 115 ലക്ഷം രൂപയുടെ വജ്രവും സ്വര്‍ണവും; മുന്നറിപ്പ്

കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്നത് സ്ത്രീകളുള്‍പ്പെട്ട ‘ആമസംഘം’. പ്രതികളുടെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് സംഘം കവര്‍ച്ചയ്‌ക്കെത്തിയത്. മൂന്നുപേരുണ്ട് ദൃശ്യത്തില്‍. കവര്‍ച്ചാസംഘം കൊച്ചി വിട്ടെന്നാണ് നിഗമനം.

ഏപ്രില്‍ ഒന്നിന് എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവര്‍ ആദ്യ കവര്‍ച്ച നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. വിഷുപ്പുലരിയിലായിരുന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ മോഷണം. 20 പവന്‍ സ്വര്‍ണവും 3.2 ലക്ഷം രൂപയും ഡോളറുമാണ് കവര്‍ന്നത്. കടവന്ത്രയില്‍ പിടിയിലായ സംഘമായിരിക്കും ഈ കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതിയത്. ഇതിനിടെയാണ് സി.സി.ടിവി ദൃശ്യം ലഭിച്ചത്.

ആമസംഘം

തമിഴ് നാടോടികള്‍. ആമകളെ പിടികൂടി ചുട്ടുതിന്നും. ഇതുകൊണ്ടാണ് ആമസംഘമെന്ന് പേര്. ”വീട് പൂട്ടിപോകുമ്ബോള്‍ അയല്‍വാസികളെയെങ്കിലും അറിയിക്കണം. സി.സി.ടിവി സ്ഥാപിക്കുന്നത് കവര്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും”

വി.യു.കുര്യാക്കോസ്,
ഡെപ്യൂട്ടി കമ്മിഷണര്‍,
കൊച്ചി സിറ്റി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …