Feb 5, 2026 11:22 AM
Breaking News

ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; ലീ​ഗ് നേതാവിന്റെ മകനും സിനിമ നിര്‍മാതാവും കസ്റ്റഡിയില്‍

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകന്‍, സിനിമ നിര്‍മാതാവ് സിറാജുദ്ദീന്‍ എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്.

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. സ്വര്‍ണം വാങ്ങാനെത്തിയ നകുല്‍ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ പരിശോധനയില്‍ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

പിന്നാലെ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഷാബിന്റെ പാസ്പോര്‍ട്ട് ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഷാബിന്‍ വലിയൊരു സ്വര്‍ണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …