Breaking News

തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി; കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ കണ്ടത് ഞുളക്കുന്ന പുഴുക്കൾ…

തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് ഇന്നലെ മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി. മത്സ്യം വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ പുഴുക്കള്‍ മൂടിയ നിലയില്‍. പരാതി എത്തിയപ്പോള്‍ കടയ്ക്കല്‍ പഞ്ചായത്ത് അധികൃതര്‍ ചന്തയില്‍ എത്തി മത്സ്യം പിടികൂടി. പിന്നീട് അവയെല്ലാം നശിപ്പിച്ചു.

കടയ്ക്കല്‍ ചന്തയില്‍ രണ്ടാഴ്ച മുന്‍പ് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും എത്തി പഴകിയ മത്സ്യം പിടികൂടിയിരുന്നു. ഇത്തരം മത്സ്യം വില്‍ക്കുന്നവര്‍ക്കെതിരെ നടപടി താക്കീതില്‍ ഒതുക്കുന്നു എന്നാണ് പരാതി.

150 രൂപ മുതല്‍ 350 രൂപ വരെ നല്‍കി വാങ്ങിക്കൊണ്ടു പോയ ചൂര മീനില്‍ ആണ് പുഴു കണ്ടത്. മീനുമായി തിരിച്ചെത്തിയവര്‍ ചന്തയില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കടയ്ക്കല്‍ പഞ്ചായത്തിലും മറ്റു പഞ്ചായത്തുകളിലും വാഹനങ്ങളില്‍ കൊണ്ടു പോയി വില്‍ക്കാതെ വരുന്ന മത്സ്യം വീണ്ടും ചന്തയില്‍ വില്‍പനയ്ക്ക് എത്തിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …