Breaking News

മദ്യപിക്കില്ല; എന്നിട്ടും സ്ത്രീയുടെ മൂത്രത്തില്‍ മദ്യം; ഇതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഡോക്ടര്‍മാര്‍…

പ്രമേഹമുള്ള ഒരു സ്ത്രീയുടെ മൂത്രസഞ്ചിയില്‍ അളവില്‍ കൂടുതല്‍ യീസ്റ്റ് വളരുന്നു. ഇത് അവരുടെ മൂത്രത്തിലെ പഞ്ചസാരയുമായി പ്രവര്‍ത്തിച്ച്‌ മദ്യം ഉണ്ടാക്കുന്നു.

അസാധാരണമായ ഈ പ്രതിഭാസം പിറ്റ്സ്ബര്‍ഗിലെ സ്ത്രീയ്ക്കാണ് സംഭവിച്ചിരിക്കുന്നത്. ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം’ എന്നാണ് ഗവേഷകര്‍ ഈ അവസ്ഥയെ വിളിക്കുന്നത്.

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീ താന്‍ മദ്യപിക്കില്ല എന്ന് പറഞ്ഞെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ ഡോക്ടര്‍മാര്‍ ആദ്യം തയ്യാറായില്ല.

മൂത്രത്തില്‍ മദ്യം അങ്ങിയിരിക്കുന്നതായി കണ്ടെത്തിയ അവര്‍ മദ്യപാനാസക്തി മറയ്ക്കാനായി കള്ളം പറയുന്നു എന്നാണ് സംശയിച്ചത്. ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാ വിഭാഗം ലഹരി വിമുക്ത ചികിത്സയ്ക്ക് അവരെ അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയിലാണ് 61കാരിയായ അവര്‍ക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിഞ്ഞത്. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്.

മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാല്‍ അവരുടെ കാര്യത്തില്‍, അത് ശരീരത്തിനുള്ളിലാണ് സംഭവിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …