വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു പേര് കൂടി വ്യാഴാഴ്ച രാവിലെ മരിച്ചു.
ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. 18 എഫ്.ഐ.ആറുകളാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്തത്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
NEWS 22 TRUTH . EQUALITY . FRATERNITY