വ്യത്യസ്ത തരത്തിലുള്ള കസേരകള്‍ നാം കാണാറുണ്ട്. പല ആകൃതിയില്‍ ഉള്ളവ. ഒരു പുതിയ വീട് പണിതാലോ, ഓഫീസ് ആരംഭിച്ചാലോ എല്ലാം തന്നെ കസേരകള്‍ക്ക് അവിടെ പ്രധാന്യം ഏറെയാണ്. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇന്ന് വിപണിയില്‍ കസേരകള്‍ നമ്മുക്ക് ലഭിക്കുകയും ചെയ്യും. ഇപ്പോഴിതാ അത്തരത്തിലോരു കസേരയാണ് വൈറലാകുന്നത്.
ഓഫീസുകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടി ശവപ്പെട്ടിയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കസേരയാണ് വൈറലായത് . ഇത്തരത്തില്‍ ഒരു കസേര നിര്‍മ്മിക്കുന്നതിന് കാരണമായ വിഷയം കേള്‍ക്കുമ്ബോള്‍ രസകരമായി തോന്നും എങ്കിലും കാര്യം അല്‍പ്പം ഗൗരവം അര്‍ഹിക്കുന്നതാണ്.
ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഇരിക്കുന്നത് മരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തെ ആസ്പദമാക്കിയാണ് യുകെ ആസ്ഥാനമായുള്ള ഡിസൈനര്‍ ദി ലാസ്റ്റ് ഷിഫ്റ്റ് എന്ന കമ്ബനി ഓഫീസുകള്‍ക്കായി കസേര നിര്‍മ്മിച്ചത്. അവരുടെ സ്ഥാപനത്തില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്കായാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്.
ശവപ്പെട്ടിയോട് സാമ്യം ഉള്ളവയാണ് ഈ കസേരകള്‍. ഇതിന്റെ ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ഡിസൈന്‍ മനസ്സില്‍ വന്ന അനുഭവത്തെ പറ്റി ഡിസൈനര്‍ പറയുന്നത് ഇങ്ങനെ.
താന്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ വിശ്രമിക്കുന്നതിനായി അവിടെ കിടന്നു. കട്ടില്‍ കിടക്കവേയാണ് ഓര്‍ത്തത് ഇപ്പോള്‍ മരിച്ച് പോയാല്‍ അവര്‍ക്ക് എന്നെ ഇങ്ങനെ കുഴിച്ചിടേണ്ടി വരും. എന്നെ ശവപ്പെട്ടിയില്‍ കിടത്തുന്നത് വളരെ അസൗകര്യം ആയിരിക്കും.
ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഒരു പ്രത്യേക ശവപ്പെട്ടി ആവശ്യമായി വന്നേക്കാം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഈ കാര്യം സുഹൃത്തിനോട് പറഞ്ഞു.ഞങ്ങള്‍ ഇരുവരും ഒരുപാട് ചിരിച്ചു. പിന്നാലെ ഈ ആശയം ഉദിച്ചു. തുടര്‍ന്ന് കസേരയുടെ 3 ഡി മോഡല്‍ ഉണ്ടാക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY