Breaking News

ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ മോതിരം അണിഞ്ഞത് പുലിവാലായി; ഒടുവില്‍ രക്ഷയ്‌ക്ക് ഡോക്‌ടര്‍മാര്‍ക്കൊപ്പം എത്തിയത് അഗ്നിരക്ഷാ സേനയും…

തന്റെ ജനനേന്ദ്രിയത്തിന്റെ വലിപ്പം കൂട്ടാന്‍ ഒരു യുവാവ് നടത്തിയ കളി തീക്കളിയായി. ലിംഗത്തില്‍ ഒരു ലോഹ മോതിരം ധരിക്കുകയാണ് യുവാവ് ചെയ്‌തത്. തായ്‌ലാന്‍ഡ് സ്വദേശിയായ ഈ യുവാവ് വിചാരിച്ചതുപോലെ നടന്നില്ലെന്ന് മാത്രമല്ല മോതിരം ജനനേന്ദ്രിയത്തില്‍ കുടുങ്ങുകയും ചെയ്‌തു.

പുറത്തെടുക്കാനാവാതെ യുവാവ് ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നാല് മാസം വേദനയനുഭവിച്ച ശേഷമാണ് ഡോക്‌ടറെ കാണാന്‍ യുവാവ് തയ്യാറായത്. ക്രുംഗ്‌തായ് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇത് തങ്ങളെക്കൊണ്ട് മാത്രം സുരക്ഷിതമായി മാറ്റാനാവില്ലെന്ന് അവര്‍ മനസിലാക്കി.

വേഗം അഗ്നിരക്ഷാസേനയെ സഹായത്തിന് വിളിച്ചു. പവര്‍ടൂളും വെല്‍ഡിംഗ് കട്ടറും ഉപയോഗിച്ച്‌ അവ‌ര്‍ സസൂക്ഷ്‌മം മോതിരം മുറിച്ചെടുത്തു. ഒരുമണിക്കൂറോളം സമയമെടുത്താണ് മോതിരം മുറിച്ചുമാറ്റിയത്. നാല് മാസത്തോളമായി കുടുങ്ങിയിരുന്ന മോതിരം ലിംഗഭാഗത്തെ രക്തയോട്ടത്തെ കാര്യമായി ബാധിച്ചിരുന്നു.

അതേസമയം താന്‍ നാല് വര്‍ഷമായി മോതിരം ധരിക്കുന്നുണ്ടെന്നും പ്രശ്നമായത് നാല് മാസം മുന്‍പാണെന്നും യുവാവ് ഡോക്‌ടര്‍മാരോട് പ്രതികരിച്ചു. ഓപറേഷന് ശേഷം യുവാവ് സുഖപ്പെട്ടുവരികയാണെന്നാണ് വിവരം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …