Breaking News

ദിലീപിന് ഇന്ന് നിർണ്ണായകം: ആവശ്യം കോടതി അംഗീകരിച്ചാല്‍ അതിജീവിതയ്ക്ക് തിരിച്ചടി

നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍. കേസിലെ എട്ടാംപ്രതിയായ ദിലീപ് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ദിലീപിന്റെ ഹർജി.

ഇതേ തുടർന്ന് വിചാരണ എത്ര കാലത്തിനുള്ള പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതിക്ക് മുന്നിലെത്തും.

കേസിലെ വിചാരണക്ക് അടുത്ത വർഷം ജനുവരി 31 വരെ നേരത്തെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയും സുപ്രീംകോടതിക്ക് മുന്നിലേക്ക് എത്തുന്നത്. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …