Breaking News

കെജിഎഫ് നിർമ്മാതാക്കളും സുധ കൊങ്കരയും തമ്മിലുള്ള ചിത്രം; സിമ്പുവും കീർത്തി സുരേഷും നായികാ-നായകന്മാർ..

സംവിധായിക സുധ കൊങ്കരയും കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസും ഒന്നിക്കുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കീർത്തി സുരേഷും സിമ്പുവും പ്രധാന കഥാപാത്രങ്ങളാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരും ഇതാദ്യമായാണ് ഒന്നിക്കുന്നത്.

നേരത്തെ ‘മാനാട്’ എന്ന ചിത്രത്തിനായി കീർത്തിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സുധ കൊങ്കര ചിത്രത്തിൽ ഇവർ ഭാഗമാകുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാകും പുതിയ ചിത്രം നിർമ്മിക്കുക. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

‘ചില യഥാർത്ഥ കഥകൾ പുറത്ത് പറയേണ്ടതാണ്, അത് ശരിയായി പറയണം. സംവിധായിക സുധ കൊങ്കരയ്‌ക്കൊപ്പമുള്ള ഞങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഹോംബാലെ ഫിലിംസ് അഭിമാനിക്കുന്നു. നമുക്ക് ഉറപ്പുള്ള ഒരു കഥ നമ്മുടെ എല്ലാ സിനിമകളെയും പോലെ ഇന്ത്യയുടെ ഭാവനയെ പിടിച്ചെടുക്കും.’ എന്നായിരുന്നു ഹോംബാലെ ഫിലിംസ് കുറിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …