Breaking News

വിവാഹ ദിനത്തില്‍ വരനെ കറന്‍സി നോട്ടുകള്‍കൊ​ണ്ട് ‘സ്വപ്ന ഹാരം’ അണിയിച്ച്‌ സുഹൃത്തുക്കള്‍; വീഡിയോ വൈറൽ

കറന്‍സി നോട്ടുകള്‍ കൊണ്ട് നിര്‍മിച്ച ഭീമാകാരമായ മാലയണിഞ്ഞ വരന്റെ വിഡിയോയാണ് ഇ​പ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹ ദിനത്തില്‍ വേദിയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഭീമാകാരമായ മാലയണിഞ്ഞ വരനാണ് ദൃശ്യങ്ങളിലുള്ളത്. സുഹൃത്തുക്കളുടെ സമ്മാനമാണ് മാലയെന്നാണ് ക്യാപ്ഷന്‍ വ്യക്തമാക്കുന്നത്.

‘നിന്റെ വിവാഹദിനത്തില്‍ സ്വപ്ന ഹാരം’ എന്നാണ് വീഡിയോക്ക് സുഹൃത്തുക്കള്‍ നല്‍കിയ ക്യാപ്ഷന്‍. മാല വളരെ വലുതായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് അത് വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വരനെ കൂടാതെ ആറ് പേരെങ്കിലുമുണ്ടാകും മാല പിടിക്കാന്‍ വേണ്ടി. ഇവരില്‍ പലരുടെയും തല മാത്രമാണ് മാലക്ക് പുറത്ത് കാണാന്‍ സാധിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …