മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.
ഉദര സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്‍റെയും കുടലിന്‍റെയും പാളിയുടെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് കാര്യമായി ബാധിച്ചേക്കില്ലെങ്കിലും, കൊച്ചുകുട്ടികളിലും പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും രോഗം ബാധിച്ചാൽ ഇത് ഗുരുതരമാകാൻ സാധ്യതയുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY