ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള വാതുവെപ്പ്, ലോണ്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൊത്തം 138 വാതുവെപ്പ് ആപ്ലിക്കേഷനുകളും 94 ലോൺ ആപ്ലിക്കേഷനുകളും നിരോധിക്കാനാണ് തീരുമാനം. ലോൺ ആപ്പുകൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം ഐടി മന്ത്രാലയമാണ് നടപടി സ്വീകരിക്കുക.
കഴിഞ്ഞ വർഷവും സമാനമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഇത്തരം ആപ്ലിക്കേഷനുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്നാണ് കേന്ദ്രം അന്ന് വ്യക്തമാക്കിയിരുന്നത്. വ്യക്തിപരവും സുരക്ഷാപരവുമായ വിവരങ്ങളാണ് ഫോണിൽ നിന്ന് ചോരുന്നത്.
ഇത് രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്ന വാദങ്ങളും ഉയർന്നിരുന്നു. വ്യാപകമായ ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകൾ 2020 ലും സർക്കാർ നിരോധിച്ചിരുന്നു.