Breaking News

ഇന്നത്തേത് ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥ: സാറാ ജോസഫ്

തിരുവനന്തപുരം: അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് വികസനമെന്ന് സാറാ ജോസഫ്. ദളിതരുടെ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലൂടെയാണ് വികസനത്തിന്‍റെ പാഠങ്ങൾ ആരംഭിക്കേണ്ടത്. ശൗചാലയങ്ങൾ പണിയണമെന്നാണ് മോദി ഇപ്പോഴും പറയുന്നത്. വളരെയധികം സാമ്പത്തിക വികസനം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത്, ശൗചാലയങ്ങൾ നിർമ്മിച്ചു നൽകാമെന്ന് ജനങ്ങളോട് പറയുമ്പോൾ നമ്മൾ ഏറ്റവും താഴെ തന്നെയാണ്. ബാക്കിയെല്ലാം കോർപ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്‍റെയും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് പുറപ്പെടുന്ന പുകയാണെന്നും സാറാ ജോസഫ് പറഞ്ഞു.

ഇന്ത്യയുടെ എല്ലാ പൊതു സ്വത്തുക്കളും സ്വകാര്യവത്കരിക്കപ്പെടുകയും വളരെ കുറച്ച് ആളുകളിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇന്നത്തേത് ഇന്ത്യയുടെ എല്ലാ സമ്പത്തും ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തിന് മാത്രം ചോർത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ്. അവരൊരു ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറഞ്ഞാലുടന്‍ കണ്ണടച്ച് അത് വാങ്ങുന്നത് ജനങ്ങളോട് ബാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല.

കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഇനിയും ഈ വികസനം താങ്ങാനാവില്ല. നമുക്ക് വേണ്ടത്ര വികസനമുണ്ട്. ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും കർഷകർക്കും ഒരുപോലെ ഗുണം ചെയ്യുന്നതാവണം വികസനം. വടക്കൻ കേരളത്തിൽ കാസർഗോഡ് എത്രമാത്രം അവഗണിക്കപ്പെടുന്ന മേഖലയാണെന്നും സാറാ ജോസഫ് പറഞ്ഞു.

About News Desk

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …