Breaking News

തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം നൂറ് കടന്നു, 516 പേർക്ക് പരിക്കേറ്റു

ഇസ്താബുള്‍: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. സിറിയ-തുർക്കി അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരിച്ചു. 516 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ തുർക്കിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലായി 119 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികൾ വ്യക്തമാക്കുന്നത്.

രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ തുർക്കി ജനത വീട്ടിൽ ധരിച്ച വസ്ത്രങ്ങളുമായി മഞ്ഞിൽ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റർ അകലെ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് തുർക്കിയിലെ എഎഫ്എഡി അറിയിച്ചു.

ഭൂചലനത്തിൽ തുർക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കെട്ടിടം നിർമ്മിക്കുന്നത് ഇസ്താംബൂളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എലസിംഗ് മേഖലയിൽ അനുഭവപ്പെട്ടിരുന്നു. അന്ന് 40 പേരാണ് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറിൽ തുർക്കിയിലെ ഏഗൻ തീരത്ത് ഉണ്ടായ ഭൂകമ്പത്തിൽ 114 പേർ കൊല്ലപ്പെട്ടിരുന്നു. 2022 നവംബറിൽ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …