Breaking News

ബൈക്ക് യാത്രികൻ്റെ മരണം; ബസ് ഡ്രൈവർക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി തൽക്ഷണം മരിച്ചു.

അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇത് വളരെ വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് വിശേഷിപ്പിച്ച കോടതി, ഈ രീതിയിൽ ഇനി ഒരു ജീവനും റോഡിൽ നഷ്ടപ്പെടരുതെന്നും കർശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …