രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്ക് വേണ്ടി ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര കളിക്കും. ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍.
പൂജാര ഉള്‍പ്പെടുന്ന 17 അംഗ ടീമിനെ സൗരാഷ്ട്ര ഇന്നാണ് പ്രഖ്യാപിച്ചത്. അതെ സമയം നേരത്തെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ ടീമില്‍ കളിപ്പിക്കാനുള്ള സൗരാഷ്ട്രയുടെ ശ്രമം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി തടഞ്ഞിരുന്നു.
മാര്‍ച്ച് 12ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പെടുത്താന്‍ സൗരാഷ്ട്ര ശ്രമം നടത്തിയത്. ഫാസ്റ്റ് ബൗളര്‍
ജയദേവ് ഉനദ്കടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര ബംഗാളിനെ നേരിടാന്‍ ഇറങ്ങുന്നത്.ഗുജറാത്തിലെ ഖന്ദേരിയില് വെച്ച് അടുത്ത തിങ്കളാഴ്ചയാണ് സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനല്‍ മത്സരം.