ന്യൂഡല്‍ഹി: വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാൻ എയര്‍ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത വീഡിയോ കോൺഫറൻസിനിടയിലായിരുന്നു ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ ഇടപാടാണിത്.
ഫെബ്രുവരി 10 ന് എയർബസുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരന്റെ പ്രഖ്യാപനം. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റിനും പുറമെ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, എയർബസ് സിഇഒ അരുൺ ജെയ്റ്റ്ലി എന്നിവരും പങ്കെടുത്തു. പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എ-320, എ-350 വിമാനങ്ങൾ വാങ്ങാനാണ് കരാർ. കഴിഞ്ഞ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്ത ശേഷം ധാരാളം വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കമ്പനിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിഹാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY