സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്.
രണ്ടു ബോട്ടുകളും പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.