Breaking News

യുവജന കമ്മിഷൻ അധ്യക്ഷയായി ചിന്ത കൈപ്പറ്റിയ ശമ്പളം 67.37 ലക്ഷം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 1.14 കോടിയാണ് യുവജന കമ്മിഷനായി ചെലവഴിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. ജീവനക്കാരുടെ ശമ്പളത്തിനും അംഗങ്ങളുടെ ഓണറേറിയത്തിനുമായി ഒരു കോടിയും ഓഫീസ് ചെലവുകൾക്കായി 14.27 ലക്ഷവും ചെലവഴിച്ചു.

2021-22ൽ കമ്മിഷൻ അധ്യക്ഷയ്ക്കും ഓഫീസ് ആവശ്യങ്ങൾക്കുമായി എടുത്ത കാറുകളുടെ വാടകയായി നൽകിയത് 22.66 ലക്ഷം രൂപയാണ്. രണ്ട് ടേമിലായി ആറു വർഷമായി കമ്മിഷൻ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ചിന്ത ജെറോം 67.37 ലക്ഷം രൂപയാണ് ശമ്പളമായി കൈപ്പറ്റിയത്. സിറ്റിംഗ് ഫീസായി 52,000 രൂപയും യാത്രാ അലവൻസായി 1.26 ലക്ഷം രൂപയും ന്യൂസ് പേപ്പർ അലവൻസായി 21,990 രൂപയും നൽകി. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കരാർ വാഹനമാണ് ഉപയോഗിക്കുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …