Feb 15, 2026 1:19 AM
Breaking News

കോവിഡ് 19; സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി..!

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം.

ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന്

ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി.  എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ പിഴ

ഈടാക്കില്ലെന്നും വൈദ്യുതി മുടക്കില്ലെന്നും കെഎസ്‌ഇബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …