Breaking News

ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി: സുസ്മിത സെന്‍

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതമുണ്ടായതായും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായെന്നും വെളിപ്പെടുത്തി ബോളിവുഡ് നടി സുസ്മിത സെൻ. ഇപ്പോൾ തൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുസ്മിത പ്രതികരിച്ചത്.

പിതാവായ സുബിർ സെന്നിനൊപ്പമുള്ള ഒരു ചിത്രവും സുസ്മിത പങ്കുവച്ചിട്ടുണ്ട്. സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ അത് ഉപകരിക്കും എന്ന സുബിർ സെന്നിൻ്റെ വാക്കുകളും ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

ഒപ്പം നിന്നവർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് സുസ്മിത സെൻ കുറിച്ചു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് സുസ്മിത. വർക്ക്ഔട്ടിന്‍റെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …