Breaking News

കുതിച്ചുയര്‍ന്ന് പാചക വാതക വില; ഭക്ഷണവില വർധിപ്പിച്ച് ഹോട്ടലുകൾ

തിരുവനന്തപുരം: പാചക വാതക വില വർധനവിനെ തുടർന്ന് ഹോട്ടലുകൾ ഭക്ഷണ വില വർധിപ്പിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ഹോട്ടലുകളിലും വില ഉടൻ വർധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ അറിയിച്ചു. തലസ്ഥാനത്തെ ചില ഹോട്ടലുകൾ ഇന്നലെ തന്നെ വില വർധനവ് നടപ്പാക്കി.

പ്രതിഷേധ സൂചകമായി തങ്ങളെ ജീവിക്കാൻ അനുവദിക്കരുതെന്ന് കടയിൽ പോസ്റ്റർ പതിച്ച ശേഷമാണ് സെക്രട്ടേറിയറ്റിന് മുന്നിലെ വെജിറ്റേറിയൻ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് അഞ്ച് രൂപ വർധിപ്പിച്ചത്. പോസ്റ്റർ കണ്ടതോടെ കടയിലെത്തിയവർക്ക് സാഹചര്യം മനസിലായെന്നും ഹോട്ടലുടമ പറഞ്ഞു.

കോവിഡിന് ശേഷം ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കേണ്ടി വന്നു. പാചക വാതക വില വർധനവോടെ ഹോട്ടലുകൾക്ക് ഉപയോഗമനുസരിച്ച് പ്രതിമാസം 25,000 മുതൽ 42,000 രൂപ വരെ അധിക ചെലവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …