ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അനുദിനം തകർന്ന് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസും ആം ആദ്മി പാർട്ടിയും മോദിക്കെതിരെ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ ദൈവം നിങ്ങൾ പറയുന്നത് കേൾക്കില്ല, കാരണം രാജ്യത്തെ ജനങ്ങൾ മോദിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ബിദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസ് തുടച്ച് നീക്കപ്പെട്ടു. ബൈനോക്കുലറിലൂടെ നോക്കിയാൽ പോലും കാണാൻ കഴിയാത്തവിധം കോൺഗ്രസ് തോറ്റുപോയെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രവേശിക്കില്ലെന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ ബിജെപിയും എൻഡിഎയും രണ്ട് തവണ സർക്കാർ രൂപീകരിച്ചു. മോദി മാജിക് എല്ലായിടത്തും സാധ്യമാണ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് അമിത് ഷാ കർണാടകയിൽ എത്തിയത്. ഈ വർഷം ഇത് അഞ്ചാം തവണയാണ് അമിത് ഷാ ദക്ഷിണേന്ത്യയിൽ എത്തുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY