ന്യൂഡല്‍ഹി: പ്രീപെയ്ഡ് പേയ്മെന്റ് നിർദ്ദേശങ്ങളും കെവൈസി നിർദ്ദേശങ്ങളും പാലിക്കാത്തതിന് ആമസോൺ പേ ഇന്ത്യയ്ക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഇക്കാര്യത്തിൽ ആമസോൺ പേയ്ക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. എന്നിരുന്നാലും, ഈ നീക്കം കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
2007ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 30 പ്രകാരമാണ് റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY