ബാംഗ്ലൂര്‍: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിന് ലാൻഡിങ് തടസം നേരിട്ടു. കർണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാഞ്ഞത്.
ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതാണ് ലാൻഡിങിന് തടസമായത്. ഹെലികോപ്റ്റർ ഇറക്കാൻ ഒരുങ്ങുമ്പോഴാണ് ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകൾ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഹെലികോപ്റ്ററിൽ കുടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൈലറ്റ് ലാൻഡിങ്ങിക് നിന്ന് പിൻ മാറുകയായിരുന്നു.
ഹെലിപാഡ് വൃത്തിയാക്കുന്നതുവരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ ഹെലികോപ്റ്റര്‍ ഒടുവില്‍ ഹെലിപാഡ് പൂര്‍ണമായും വൃത്തിയാക്കിയ ശേഷമാണ് നിലത്തിറക്കിയത്.