ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നൂറ് പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
NEWS 22 TRUTH . EQUALITY . FRATERNITY