Breaking News

ഉത്തരങ്ങളിൽ വ്യക്തതയില്ല; സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രനെ ഇന്നലെ 10.5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും സി.എം രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴക്കേസിൽ രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇ.ഡിയുടെ പക്കലുണ്ട്.

ലൈഫ് മിഷൻക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കാനാണ് കൊണ്ടുവരുന്നത്. നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ ആഴ്ച തന്നെ ശിവശങ്കർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചേക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …