ദുബായ്: ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കനത്ത പുക ദൂരെ നിന്ന് പോലും കാണാമായിരുന്നു.
സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY