Breaking News

തൃശ്ശൂരിലോ കണ്ണൂരിലോ മത്സരിക്കാന്‍ തയ്യാർ: സുരേഷ് ഗോപി

തൃശ്ശൂർ: തൃശൂരിലോ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ട് നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ സ്ഥാനാര്‍ത്ഥിയേക്കാള്‍ 28,000 വോട്ടിന്റെ മാത്രം കുറവാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. സുരേഷ് ഗോപിക്ക് ബിജെപിയുടെ വോട്ട് ശതമാനം കൂട്ടാന്‍ സാധിച്ചു. 17 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ തവണ ബിജെപി തൃശൂരില്‍ നേടിയത്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …