ബെംഗളുരു: നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളുരുവിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ സിനിമാ മേഖലയിലുള്ളവരടക്കം അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും പങ്കെടുത്തു.
സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻ സൈജു കുറുപ്പ്, നരേൻ എന്നിവർ വധൂവരൻമാർക്ക് ആശംസകൾ നേർന്നു. രാഹുലിന്റെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
NEWS 22 TRUTH . EQUALITY . FRATERNITY