Related Articles
കുടുംബത്തിനും സന്തതിപരമ്പരകൾക്കും ആയുരാരോഗ്യവും സൗഖ്യവും ലഭിക്കുന്നതിനും മുൻ തലമുറകളെ സ്മരിക്കുന്നതിനും വേണ്ടി സന്തതികൾ ചെയ്യുന്ന പിതൃകർമ്മം ഇന്ന് ഒട്ടുമിക്കവരും ഭക്തിയോടെ എല്ലാ വർഷവും ആചരിക്കുന്നുണ്ട്. ഇന്ന് പുണ്യസ്നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളോടനുബന്ധിച്ചും പിതൃക്കൾക്കു വേണ്ടിയുള്ള ബലികർമ്മം ചൊയ്യുകയാണ്.
എന്നാൽ കഴിഞ്ഞ തലമുറ അവരവരുടെ ഭവനങ്ങളിൽ വച്ചു തന്നെ ബലികർമ്മം ചെയ്യുകയായിരുന്നു പതിവ്.ഇന്നത് മാറിയിരിക്കുന്നു. എന്നാൽ ചുരുക്കം ചിലർ ഇന്നും അത് അനുവർത്തിക്കുന്നുണ്ട്. കോ വിഡ് മഹാമാരിയുടെ കാലത്ത് ബലികർമ്മങ്ങൾ വീടുകളിൽ തന്നെ ചെയ്തിരുന്നു, ചെയ്യേണ്ടി വന്നു എന്നുള്ളതാണ് വാസ്തവം.
സ്നാനഘട്ടങ്ങളിലും പുണ്യസ്ഥലങ്ങളിലും ബലികർമ്മം ചെയ്യാൻ കഴിയാത്തവർക്ക് അവരവരുടെ ഭവനങ്ങളിൽ വളരെ ശ്രദ്ധയോടെ പിതൃകർമ്മം അഥവാ പിതൃബലി ചെയ്യാവുന്നതാണ്. അതിനു വേണ്ടി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബലികർമ്മങ്ങൾ എങ്ങനെ ചെയ്യാം എന്നുള്ളത് അറിയാൻ വീഡിയോ കാണുക.
https://youtu.be/ye9Mx8KZODM