കുടുബശ്രീയിലെ പാട്ട് മത്സരത്തിൽ ആദ്യമായി പങ്കെടുത്തു. അതിൽ ഒന്നാം സമ്മാനം കിട്ടിയതാണ്.പിന്നെ അങ്ങോട്ട് കോമളവല്ലിയുടെ നേട്ടങ്ങളായിരുന്നു. ഇപ്പോൾ രാജ്യത്തിനു വേണ്ടി ദുബായിലേക്ക് മത്സരത്തിനായി പറക്കാൻ തുടങ്ങുന്നു. ഇത് കോമളവല്ലി. പത്തനംതിട്ട ജില്ലയിൽ ഏനാത്ത് പട്ടാഴി റൂട്ടിൽ ഒന്നര കിലോമീറ്റർ എത്തിയാൽ നാടിന്നഭിമാനമായിക്കൊണ്ടിരിക്കുന്ന കോമളവല്ലിയുടെ ഭവനത്തിൽ എത്താം. കുടുംബശ്രീയിലെ അംഗമായിരിക്കെ ഒരിക്കൽ ഒരു മത്സരം സംഘടിപ്പിച്ചു.
അതിൽ വിജയം വരിച്ചതോടെ മത്സരം ഉന്നത മേഘലയിലേക്കും കടന്നു.എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു കോമളവല്ലി. അത് സംസ്ഥാനതലം വരെ പോവുകയായിരുന്നു’ കോമളവല്ലി പാട്ടിൽ മാത്രമല്ല ഓട്ടത്തിലും നീന്തലിലും തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങി. ഓട്ടത്തിലും നീന്തലിലും ഇതിനോടകം വിവിധ സംസ്ഥാനങ്ങളിൽ മത്സരത്തിനു പോവുകയും റെക്കാർഡു ഭേദിക്കുകയും ചെയ്തിരിക്കുകയാണ്. അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനാത്താണ് ഇപ്പോൾ ഇവർ.
തൻ്റെ കഴിവിൽ വിശ്വാസം ഉണ്ടായി ദേശീയ സ്പോഴ്സ് കൗൺസിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ദുബായിലേക്ക് പോകാൻ സെലക്ട് ചെയ്തിരിക്കുകയാണ്. ദുബായിൽ മത്സരത്തിനായിപോയിവരാൻ സാമ്പത്തികമായി ക്ഷീണിതയായ കോമളവല്ലിക്ക് കഴിയുന്നില്ല എന്ന സങ്കടമാണിപ്പോൾ. ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചാൽ തീർച്ചയായും ഏതെങ്കിലും നമ്മുടെ രാജ്യത്തിനു വേണ്ടി ഒരു മെഡൽ കൊണ്ടുവരും എന്ന ഉറച്ച വിശ്വാസമാണ് കോമളവല്ലിയ്ക്കുള്ളത്. ഇതിനു വേണ്ടി ഏവരുടേയും പ്രാർത്ഥനയും സഹായവും ഇവർ അപേക്ഷിന്നു. Phone No: 920 7878867