ഒറ്റയാൾ സൈക്കിൾ യാത്ര ചെയ്തു രാജ്യം ചുറ്റുന്ന ഒഡിഷക്കാരൻ നന്ദിയുടെ ലക്ഷ്യം എന്താണ് ഏകദേശം 25 വയസ്സുള്ള ഒഡീഷാക്കാരൻ നന്ദിയാണ് ഇത്. ഇദ്ദേഹം സൈക്കിൾ യാത്ര ആരംഭിച്ചത് ഏകദേശം ഒരു വർഷവും 20 ദിവസവും പിന്നിട്ടിരിക്കുന്നു യാത്രയുടെ ലക്ഷ്യം വളരെ രസകരമാണ് യാത്ര. അതും സൈക്കിളിലൂടെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിൻറെ ലക്ഷ്യം മറ്റൊന്നുമല്ല ഒരു ബോധവൽക്കരണമാണ്. നമ്മുടെ രാജ്യം നമ്മുടെ ഭൂമിയുടെ അവസ്ഥകണ്ട് ദുഃഖിതനായ ഈ ചെറുപ്പക്കാരൻ.
രാജ്യത്തെ മുഴുവനും ബോധവൽക്കരിക്കുന്നതിനുവേണ്ടി ഉള്ള ഒരു യാത്രയാണ് കൊണ്ടിരിക്കുന്നത് ഈ പ്രകൃതിയെ സംരക്ഷിക്കുവാനും ഭൂമിയുടെ ദുരവസ്ഥ ജനങ്ങളിൽ എത്തിക്കുവാനും ഭൂമിയോടും ഇതര ജീവജാലങ്ങളോടും നടത്തപ്പെടുന്ന മനുഷ്യരുടെ അതിക്രമങ്ങൾക്കും എതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ദുരന്തം ജനങ്ങളിലെത്തിക്കുന്നതിനും വേണ്ടി ഉള്ള ഒരു യാത്രയാണ് തലമുറകളിലൂടെ നമ്മുടെ കയ്യിൽ എത്തിയിരിക്കുന്നതായ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണ്.
കാരണം ഈ ഭൂമിയും ഭൂമിയുടെ ഭൂമിയിലെ ജീവജാലങ്ങളും അടുത്ത തലമുറക്കും വേണ്ടി കൈമാറുന്നതിനു വേണ്ടി മാത്രമാണ് മുൻതലമുറ നമ്മളിലേൽപ്പിച്ചത് പക്ഷേ അഹങ്കാരികളായ നാം നമ്മുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി തൽക്കാല ലാഭത്തിനുവേണ്ടി വരുംതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ അവരുടെ ജീവ സന്താരണത്തിന് നിലനിൽപ്പിന് തടസ്സമായി മാറുന്നതിന് വേണ്ടി ഈ ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതിനെതിരെ ബോധവൽക്കരണത്തിനു വേണ്ടിയാണ് 25 വയസ്സുള്ളതായ ഒഡീഷക്കാരൻ നന്ദി ഈ രാജ്യം ചുറ്റുന്നത് നാം ഇവിടെ ജീവിക്കുമ്പോൾ നമുക്ക് വേണ്ടിയും സമൂഹത്തിനുവേണ്ടിയും ഈ രാജ്യത്തിനുവേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ളതായ ആഗ്രഹമാണ് ഓഡിഷക്കാരൻ നന്ദി ഇങ്ങനെ പ്രവർത്തിക്കുന്നത് ഇത്രയും ദിവസം സൈക്കിൾ യാത്ര ചെയ്തു ഏകദേശം മൂന്നു സംസ്ഥാന വഴിക്ക് മറ്റുള്ള സംസ്ഥാനങ്ങളെല്ലാം അദ്ദേഹം യാത്ര ചെയ്തിരിക്കുന്നു എത്തുവാനുള്ളതായ ശ്രമത്തിലാണ് ഓഡിഷക്കാരൻ നന്ദിയുടേത്.