കൊറോണ വൈറസ് ഭീതി ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്ബോള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ് മനുഷ്യ മനസുകളില്‍. അത് പലവിധത്തിലാണ് പുറത്തേക്ക് വരുന്നതും.
മനുഷ്യന്‍ സമൂഹിക അകലം പാലിക്കുകയാണ് ഈ വൈറസിനെ തടയാനുള്ള മാര്‍ഗ്ഗമെങ്കിലും ഇതോടൊപ്പം പരസ്പ്പരം അവിശ്വാസവും വളരുന്നു. ഈ അവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു.
അത്തരമൊരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിനന്നും പുറത്തുവരുന്നത്. കൊറോണ വൈറസിന്‍റെ പിടിയിലായ ഇറ്റലിയിലെ സിസിലിയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത അതിദാരുണം.
നഴ്‌സായ കാമുകന്‍ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണെന്നാണു റിപ്പോര്‍ട്ട്. കാമുകി തനിക്ക് കോവിഡ് വൈറസ് നല്‍കി എന്ന്
ആരോപിച്ചാണ് കാമുകന്‍ അവരെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ട് പേരും നെഗറ്റീവായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തില്‍ കാമുകന്‍ അന്റോണിയോ ഡീപീസ് ആണ് അറസ്റ്റിലായത്.
പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താന്‍ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.
കോവിഡ് സംശയം കാമുകന്‍ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്തത്. പൊലീസ് എത്തുമ്ബോള്‍ അന്റോണിയ കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.