മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരള സഭ മേഖലാ സമ്മേളനം നടക്കില്ലെന്ന് ഉറപ്പായി. അഞ്ചുമാസത്തിനിടെ മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത് ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ആണ് ഒന്ന് മുഖ്യമന്ത്രി വേണ്ടെന്ന് വച്ചു.
അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിലേക്കു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നു .ഇന്ത്യയിലെ പല മുഖ്യമന്ത്രിമാർക്കും ക്ഷണം ലഭിച്ചിരുന്നു .എന്നാൽ അബുദാബിയിലേക്ക് നിക്ഷേപം എത്തിക്കുന്നതിനുള്ള സംഗമത്തിൽ ഇന്ത്യയിലെ ഭരണാധികാരികൾ ആരും പങ്കെടുക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം യാത്ര അനുമതി നിഷേധിച്ചത്. ഓഗസ്റ്റിൽ വിയറ്റ്നാം സന്ദർശിക്കാൻ ക്ഷണം ലഭിയ്ക്കുകയും മുഖ്യമന്ത്രി യാത്രയ്ക്ക് തയ്യാറെടുപ്പ് തുടങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ആ സമയത്ത് നിയമസഭാ സമ്മേളനം വച്ചതിനാൽ വിദേശയാത്ര വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു . കേന്ദ്ര അനുമതിക്ക് അപേക്ഷിച്ചിരുന്നില്ല. സമ്മേളനത്തിനായി യുഎസ് സന്ദർശിച്ച മുഖ്യമന്ത്രി ക്യൂബയും ദുബായിയും സന്ദർശിച്ച ശേഷമാണ് മടങ്ങി എത്തിയത്.12 ദിവസമെടുത്ത ഈ യാത്രയാണ് മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വിദേശയാത്ര .യുഎസ് മേഖല സമ്മേളനത്തിനു കാലേകൂട്ടി കേന്ദ്ര അനുമതി വാങ്ങിയ സർക്കാർ സൗദിയുടെ കാര്യത്തിൽ ആസൂത്രണം നടത്തിയില്ല എന്നാണ് സൂചന. ഒക്ടോബർ 17 ൻ്റെ യാത്രയ്ക്കായി സെപ്റ്റംബർ 9നാണ് ” അനുമതി തേടിയത്. സമ്മേളന തീയതി നിശ്ചയിച്ച ശേഷമാണ് കേന്ദ്രവുമായി പ്രാഥമിക ആശ വിനിമയം നടത്തിയത് .ഇതും കേന്ദ്ര അനുമതി ലഭിക്കാൻ തടസ്സമായി എന്നാണ് വിവരം
NEWS 22 TRUTH . EQUALITY . FRATERNITY