Breaking News

ഐജി പി വിജയൻറെ സസ്പെൻഷൻ റദ്ദു ചെയ്തു…

എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തി എന്ന പേരിൽ സസ്പെൻഷനിലായിരുന്ന ഐജി പി.വിജയന്റെ സസ്പെൻഷൻ റദ്ദ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ട്രെയിനിങ് ഐ ജിആയാണ് നിയമനം. എന്നാൽ ഐജി പി. വിജയൻ എതിരെ വകുപ്പുതല അന്വേഷണം തുടരുന്നതായിരിക്കും.

തീവയ്പു കേസ് പ്രതിയുടെ അറസ്റ്റിനു പിന്നാലെ കഴിഞ്ഞ ആറുമാസത്തോളമായി സസ്പെൻഷനിലായിരുന്നു ഇദ്ദേഹം. പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്തത്. തീവ്രവാദ വിരുദ്ധ സേന തലവൻ്റെ റിപ്പോർട്ട് അനുസരിച്ച് ആയിരുന്നു നടപടി . എന്നാൽ ആരോപണങ്ങൾ നിഷേധിച്ചായിരുന്നു സർക്കാരിന് പി .വിജയൻ വിശദീകരണം നൽകിയത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ടുമാസത്തിനുശേഷം വിഷയം പുനഃ പരിശോധിച്ചു. സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായില്ല.പി.വിജയൻ്റെ വിശദീകരണത്തിനു മേൽപോലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തരവകുപ്പ് സസ്പെൻഷൻ പിൻവലിക്കുന്നത് വൈകിപ്പിച്ചു.

എ.ഡിജിപിയുടെ റിപ്പോർട്ടിനെ ശരിവച്ചാണ് ഡി ജി പി യും റിപ്പോർട്ട് നൽകിയത് .ഇദ്ദേഹത്തിന് എതിരായ സസ്പെൻഷൻ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക അതൃപ്തിക്കു കാരണമായിരുന്നു. അതും ആരോപിച്ച കുറ്റത്തിന് തെളിവായി കാര്യമായി ഒന്നുമുണ്ടായിരുന്നില്ല എന്നത് ഐപിഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാടിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …