ഇത് കൊല്ലം ജില്ലയിൽ അഞ്ചാലമൂട് പനയം ഗ്രാമപഞ്ചായത്തിലെ പനയം വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ രതീഷ് രവി. ബിജെപി പ്രതിനിധിയായി പഞ്ചായത്തിലെത്തിയ ഈ ചെറുപ്പക്കാരൻ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് വോട്ടു നേടാൻ ഗ്രാമത്തിലെ അകത്തളങ്ങളിലേക്ക് ഇറങ്ങിയപ്പോഴാണ് തന്റെ ചുറ്റുമുള്ള ജീവിതങ്ങൾ എങ്ങനെയെന്ന് ഇദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചത്.
ചുറ്റുമുള്ള ജീവിതങ്ങൾ അനുഭവിക്കുന്ന ദുഃഖങ്ങളും വേദനകളും നേരിട്ട് കാണുവാനും അറിയുവാനും രതീഷിനു കഴിഞ്ഞു. ഇത് ചെറുപ്പക്കാരനായ ഇദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ തന്നെക്കൊണ്ട് കഴിയാവുന്ന രീതിയിൽ സഹായിക്കും എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മറ്റുള്ളവരെ സഹായിക്കാം എന്നുള്ള ആഗ്രഹവും മാത്രമാണ് അദ്ദേഹത്തിൻറെ കൈമുതൽ. പഞ്ചായത്ത് അംഗമായാൽ അത് സാധ്യമാകും എന്നും അദ്ദേഹം കരുതി.
തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു .പക്ഷെ തന്റെ ആഗ്രഹം സഫലീകരിക്കുവാൻ നിലവിൽ കഴിയില്ല എന്ന് ബോധ്യമായ രതീഷ് തൻറെ ശ്രമഫലമായി മറ്റുള്ളവരുടെ സഹായത്താൽ പഞ്ചായത്തിന്റെ ഒരു സഹായവുമില്ലാതെ ഇപ്പോൾ ഇതിനോടകം രണ്ട് വീടുകൾ പൂർത്തീകരിക്കുവാൻ കഴിഞ്ഞു. രണ്ടാമത്തെ വീടിൻറെ താക്കോൽദാനം ഉടനെ നടക്കുകയാണ്. ധാരാളം ആൾക്കാർ ഭൂദാനം സൗജന്യമായി നൽകിയിട്ടുണ്ട്. അവിടെ വീട് വെച്ച് പാവങ്ങൾക്ക് നൽകണം എന്നുള്ള ആഗ്രഹമുണ്ട്.
അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോൾ അദ്ദേഹം .കൂടാതെ പനയം വാർഡിലെ അംഗണവാടി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ് . അവിടെ അംഗണവാടിക്ക് വസ്തുവും അതിൽ ഒരു കെട്ടിടവും വെച്ച് നൽകണമെന്നുള്ളതായ ആഗ്രഹമാണ് അദ്ദേഹത്തിന് ഇനി ഉള്ളത് .അത് നടക്കും നടപ്പിലാക്കും എന്നുള്ള ശുഭപ്രതീക്ഷയിലാണ് ശ്രീ രതീഷ് രവി.