Breaking News

റോബിൻ ബസ്സിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി.

തുടർച്ചയായി പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി റദ്ദാക്കി .എം വി ഡി സ്ക്വാഡ് ചോദ്യം ചെയ്തപ്പോൾ ബസ്സിലെ യാത്രക്കാർ പല ആവശ്യത്തിനും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണെന്ന് ബോധ്യപ്പെട്ടു.

വാഹനങ്ങൾ കോൺട്രാക്ട് കാരേജുകൾ ആയതിനാൽ അവയ്ക്ക് ബാധകമായ എല്ലാ ചട്ടങ്ങളും റോബിൻ ബസ്സിന് ബാധകമാണെന്നും ഉത്തരവിൽ പറയുന്നു .എ ഐ ടി പി ചട്ടം 11 പ്രകാരം പെർമിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കെ മനോജ് കുമാറിന്റെ ഉത്തരവിൽ പറയുന്നത് .ബസ്സുടമ കോഴിക്കോട് സ്വദേശി കെ കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്താഴ്ച കോടതി പരിഗണിക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …