Breaking News

കൊല/പാതകം: യുവതിയുടെ മൃത;ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയേക്കും.

കൊല്ലത്ത് കൊല്ലപ്പെട്ട ഇസ്രായേൽ സ്വദേശിയായ യുവതിയുടെ മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോകാനാണ് സാധ്യത .ഇതിനായി ഇസ്രായേൽ എംബസി അധികൃതർ പോലീസുമായി ബന്ധപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നവംബർ 30നാണ് ഇസ്രായേൽ സ്വദേശിയായ സത് വ കൊല്ലത്ത് വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് കൃഷ്ണചന്ദ്രൻ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ് .അപകടനില തരണം ചെയ്ത കൃഷ്ണൻ ചന്ദ്രനെ ഉടൻതന്നെ പോലീസ് അറസ്റ്റ് ചെയ്തേക്കും.

സംഭവം കൊലപാതകം തന്നെയാണെന്ന് നിഗമനത്തിലാണ് പോലീസ്. ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതാണെന്ന് കൃഷ്ണചന്ദ്രൻ മൊഴി നൽകിയിരുന്നു .എന്നാൽ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …