Breaking News

കർണ്ണി സേന തലവൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു .

രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജപുത്ത് കർണി സേനയുടെ പ്രസിഡൻറ് സുഖ്ദേവ് സിംങ് ഗോഗമേധിയെ വീട്ടിലെത്തിയ അക്രമിസംഘം വെടിവെച്ചുകൊന്നു. ജയ്പൂർ ശ്യാം നഗറിലെ വീട്ടിൽ സന്ദർശകരെ കാണുന്നതിനിടയിലാണ് മൂന്നു പേരുടെങ്ങുന്ന സംഘം വെടിവെച്ചത് .സുഖ്ദേവിൻ്റെ അംഗരക്ഷകൻ തിരിച്ചു വെടിവെച്ചതിനെ തുടർന്ന് അക്രമികളിൽ ഒരാളും കൊല്ലപ്പെടുകയുണ്ടായി.

അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ ഇപ്പോൾ കാനഡയിലുള്ള രോഹിത് ഗോദര കപുരി സർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ശത്രുക്കളുമായി സഹകരിച്ചതിന്റെ ശിക്ഷയാണ് നൽകിയതെന്ന് കപുരി സർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു .എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …