മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി. പുതുതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പൂനയില്നിന്നുംവന്ന 17 പേരിലാണ് പോസ്റ്റീവ് ഫലം കണ്ടെത്തിയത്.
മൂന്നു പേര് അഹമ്മദ്നഗറില്നിന്നും രണ്ടു പേര് ഔറംഗബാദില്‍നിന്നും എത്തിയവരാണ്. മുംബൈയിലെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.